OTHAYI

OTHAYI
chathalloor

Friday, September 29, 2017


എടവണ്ണ: ഒതായി പെരകമണ്ണ ഗവൺമെന്റ് ഹൈസ്കൂളിലെ ഈ വർഷത്തെ കായിക മേള ഹരിതാഭമാർന്ന മാലങ്ങാട് പഞ്ചായത്ത് മൈതാനത്ത് നടന്നു.നാല് വിഭാഗങ്ങളായി തിരിച്ച അത് ലറ്റുകളുടെ ഉജ്വലമായ മാർച്ച് പാസ്റ്റിൽ വാർഡ് മെമ്പർ ഉഷാ നായർ സല്യൂട്ട് സ്വീകരിച്ച് മേള ഉദ്ഘാടനം ചെയ്തു. അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷൻ കെ.പി ബാബുരാജ് അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജ്മെന്റ് കമ്മറ്റി അധ്യക്ഷൻ യു.രാധാകൃഷ്ണൻ ,പി.ടി.എ ഉപാധ്യക്ഷൻ യു. സുലൈമാൻ, പി.പി.അബൂബക്കർ ,മഷ്കൂർ ഒതായി, പി.കെ അബ്ദുൽ ജലീൽ എന്നിവർ നേതൃത്വം നൽകി.

No comments:

Post a Comment